FAMILY TOUR: BANGALURU
എൻ്റെ ആദ്യത്തെ വിമാന- ബാംഗ്ലൂർ യാത്ര.






ഒത്തിരി നാളുകളായി കാത്തിരുന്ന ആ ദിവസം വന്നുചേർന്നു.മട്ടന്നൂരുള്ള കണ്ണൂർ എയർപ്പോർട്ടിൽ നിന്ന് ഇൻടിഗോ വിമാനത്തിലായിരുന്നു ആ യാത്ര.പപ്പയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേർന്ന് 2019 ഏപ്രൽ 23ന് നടത്തിയ യാത്രയായിരുന്നു അത്.
ഞങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. വിമാനത്തിൽ കയറാനുള്ള ആകാംഷയിലായിരുന്നു ഞങ്ങൾ. വിമാനത്തിൻ്റെ സമയമാകുന്നതുവരെ ഞങ്ങൾ എയർ പ്പോർട്ടിൽ ചുറ്റിക്കറങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്തുകൊണ്ടിരുന്നു.വിമാനത്തിൻ്
ചെറുതും വലുതുമായ അനേകം വിമാനങ്ങൾ ഞങ്ങളെ അത്ഭുത പ്പെടുത്തി.ഇന്ത്യ യുടെയും വിദേശരാജ്യങ്ങളുടേയും വിമാനങ്ങളായിരുന്നു അവ.പന്ത്രണ്ടരയോടെ ഞങ്ങൾ വിമാനത്താവളത്തിന് പുറത്തു കടന്നു.അവിടെ ഞങ്ങൾക്കായി കാത്തുകിടന്ന ടൂറിസ്റ്റ് ബസിൽ താമസ സ്ഥലത്തേക്ക് പോയി. കുറേ നേരം യാത്ര ചെയ്യേണ്ടി വന്നതിനാൽ ഞങ്ങൾ കസിൻസ് എല്ലാവരും വർത്തമാനം പറഞ്ഞും കളിച്ചും സമയം കളഞ്ഞു.
പിറ്റേന്ന് രാവിലെ ഞങ്ങൾ ബന്നാർക്കട്ട നാഷണൽ പാർക്കിൽ പോയി. അവിടെ ഞങ്ങൾ ബസിൽ സഫാരിക്കും മൃഗശാല കാണാനും പോയി. സഫാരിയെന്നു പറഞ്ഞാൽ ശരിക്കും കാട്ടിലൂടെ പോകുന്നതു പോലെ തന്നെ. കരടികളും ആനകളും ഒക്കെ അടങ്ങുന്ന ഒരു കാട്. ശരിക്കും നല്ല രസമായിരുന്നു. അവിടെ കുരങ്ങന്മാരുടെ ഒക്കെ കൂടെയിരുന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ഉച്ചകഴിഞ്ഞ് ഞങ്ങൾ ഒരു ഷോപ്പിംങ് മാളിലെത്തി.പേര് മീനാക്ഷി മാൾ. എല്ലാ സാധനങ്ങൾക്കും നല്ല വിലയായിരുന്നു.
ഗെയിം സോണിൽ കയറി ഞങ്ങൾ അടിച്ചു പൊളിച്ചു. പിന്നെ തിരിച്ചു ഞങ്ങൾ താമസ സ്ഥലത്തെത്തി.
രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചത് എൻ്റെ ഗ്രാൻ്റ് ഫാദറിൻ്റെ അമ്മയുടെ ഖബറിടത്തിൽ പ്രാർഥിച്ചു കൊണ്ടാണ് പ്രാർഥനയ്ക്ക് ശേഷം ഞങ്ങൾ പ്ലാനറ്റോറിയത്തിൽ പോയി. അവിടുന്ന് ബഹിരാകാശത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമുള്ള 3D പ്രദർശനവും കണ്ടു. ചന്ദ്രനിൽ പോയ അനുഭവം ആയിരുന്നു. പ്ലാനറ്റോറിയത്തിലെ ഷോ കഴിഞ്ഞ്, പ്ലാനറ്റോറിയത്തിൻ്റെ കോമ്പൗണ്ടിലുള്ള സയൻസ്പാർക്കിൽ ഞങ്ങൾ കളിക്കാൻ പോയി.
ഉച്ചയ്ക്ക് ഞങ്ങൾ ക്കു വേണ്ടി പ്രത്യേകം തയാറാക്കിക്കൊണ്ടുവന്ന ഊണും കഴിച്ച്,അവിടെ നിന്നും തിരിച്ചുള്ള യാത്രക്കായ് തയാറെടുത്തു.
ജെയിസൺ പാപ്പന് നാഗാലാണ്ടിലേക്ക് മടങ്ങേണ്ടതുള്ളതുകൊണ്ടും ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടും എയർപ്പോർട്ടിലേക്ക്ഞങ്ങൾ നേരത്തെ പുറപ്പെട്ടു. എയർപ്പോട്ടിൽ എത്തി ജെയിസൺ പാപ്പനെ നാഗാലാണ്ടിലേക്ക് യാത്രയാക്കിയ ശേഷം ഞങ്ങൾ എയർപ്പോർട്ടിൻ്റെ പരിസരത്തുള്ള കാഴ്ചകൾ കണ്ടു നടന്നു. കാരണം ഞങ്ങളുടെ വിമാനം രാത്രി 8:30ന് ആയിരുന്നു. ഞങ്ങൾ അവിടെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള play portൽ ഞങ്ങൾ കുട്ടികൾ എല്ലാവരും കളിച്ചു രസിച്ചുകൊണ്ടിരുന്നു. വായിക്കാൻ പുസ്തകങ്ങളും വരയ്ക്കാൻ ബോർഡും അവിടെ ഉണ്ടായിരുന്നു.അങ്ങനെ ദീർഘനേരം സമയം ചിലവഴിച്ച ശേഷം ബോർഡിംങ് പാസിനും ചെക്കിംങിനുമായി ഒരു മണിക്കൂർ മുൻപേ ഞങ്ങൾ എയർപ്പോർട്ടിനുള്ളിൽ പ്രവേശിച്ചു. തിരിച്ചു പോകുന്ന സങ്കടത്തിലായിരുന്നു ഞാൻ. അങ്ങനെ രാത്രി 8:30ന് വിമാനത്തിൽ കയറി മടക്കയാത്ര ആരംഭിച്ചു. വിമാന യാത്രയുടെ അനുഭവം വീണ്ടും നുകർന്നുകൊണ്ട് തിരികെ കണ്ണൂർ എയർപോർട്ടിൽ ഞങ്ങൾ പറന്നിറങ്ങി.അവിടെ നിന്നും
ഒരിക്കലും മറക്കാനാവാത്ത ബാംഗ്ലൂർ ഓർമകളുമായ് ഞങ്ങൾ ഓരോരുത്തരും യാത്ര പറഞ്ഞ് വീടുകളിലേക്ക് മടങ്ങി.
ഞങ്ങൾക്ക് ഇത്രയും നല്ല ഒരു ട്രിപ്പ് ഒരുക്കി തന്ന ജെയിസൺ പാപ്പനും ഞങ്ങളുടെ ഈ യാത്ര സന്തോഷകരമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ചെയ്തു തന്ന ബാംഗ്ലൂറിലെ ഷിജു അങ്കിളിനും ഒത്തിരി ഒത്തിരി നന്ദി.




- Irin Grace(Annu)
23/5/2019

































































